ടിവി അവതാരകനെ തല്ലാനൊരുങ്ങി ഷാറൂഖ്

തന്നെ പറ്റിച്ച അവതാരകനെ തല്ലാനൊരുങ്ങി ഷാറൂഖ്. ഈജിപ്ഷ്യൻ റിയാലിറ്റി ഷോയ്ക്കിടെയാണ് സംഭവം. മരുഭൂമിയിലെ ചുഴിയിൽപ്പെട്ട ഷാറൂഖിന്റെയും യുവതിയുടേയും സമീപത്തേക്ക് കൊമോഡോ ഡ്രാഗണിന്റെ വേഷത്തിൽ അവതാരകൻ എത്തിയതാണ് താരത്തെ ചൊടിപ്പിച്ചത്. സംഭവത്തെ തുടർന്ന് ഷാറൂഖ് പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയി. അവതാരകൻ നിരവധി തവണ മാപ്പ് പറഞ്ഞിട്ടും താരം ഇത് കേൾക്കാൻ തയ്യാറാകാതെ ഇവിടെ നിന്നും പോകുകയായിരുന്നു.

അബുദാബി മരുഭൂമിയിൽ വച്ചായിരുന്നു ഷൂട്ടിംഗ്. റമീസ് ഗലാൽ അവതരിപ്പിക്കുന്ന പരിപാടിയായിരുന്നു ഇത്. എന്നാൽ ഇരുവരും തമ്മിലുള്ള ചിത്രം അവതാകൻ പിന്നീട് ട്വീറ്റ് ചെയ്യുകയുണ്ടായി.

NO COMMENTS