തിരുവനന്തപുരത്ത് മണ്ണിടിഞ്ഞ് മൂന്ന് മരണം

തിരുവനന്തപുരം പാങ്ങാപ്പാറയിൽ മണ്ണിടിഞ്ഞ് വീണ് മൂന്ന് പേർ മരിച്ചു. ഫ്‌ളാറ്റ് നിർമ്മാണത്തിനായി എടുത്ത കുഴിയിലേക്ക് മണ്ണിടിഞ്ഞ് വീണാണ് അപകടമുണ്ടായത്. നാല് പേർ മണ്ണിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സംശയം. രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഉയരാൻ സാധ്യത. പാങ്ങപ്പാറ മണ്ണിടിഞ്ഞ് വീണ് പരിക്കേറ്റ വേങ്ങോട് സ്വദേശി സുദര്‍ശനെ (45) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുദര്‍ശന് കാലില്‍ പൊട്ടലുണ്ട്.

NO COMMENTS