ഈ ട്രെയിനങ്ങ് ബസ് സ്റ്റോപ്പിലെത്തും!!

വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്ന് പറഞ്ഞതുപോലെയാണ് ചൈനയുടെ കാര്യം. റോഡിലൂടെ ട്രെയിൻ ഓടിച്ച് ഒരു പുതിയ ചരിത്രത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ചൈന.

Subscribe to watch more

റബ്ബർ ടയറുകളാണ് ഈ ‘റോഡ് ട്രെയിനിന്’. ജൂൺ രണ്ടിനാണ് പുതിയ ട്രെയിൻ ചൈന അവതരിപ്പിച്ചത്. ഹ്യൂനാനിലായിരുന്നു ഇതിന്റെ പരീക്ഷണ ഓട്ടം. സെൻസർ ഉപയോഗിച്ചാണ് ഇതിന്റെ സഞ്ചാരം. മണിക്കൂറിൽ എഴുപത് കിലോമീറ്ററാണ് ഇതിന്റെ വേഗത. ചൈനക്കാർക്കും ഈ ട്രെയിനിൽ കയറാൻ ഇത്തിരി കാത്തിരുന്നേ മതിയാവൂ. കാരണം, 2018 ലാണ് ഇത് പൂർണ്ണ തോതിൽ സർവീസ് ആരംഭിക്കുക.

307 യാത്രക്കാർക്ക് ഒരു സമയം ഈ ട്രെയിനിൽ സഞ്ചരിക്കാനാവും. മെട്രോ ട്രെയിനിനേക്കാൾ കുറഞ്ഞ ചെലവിലാണ് ഇതിന്റെ നിർമ്മാണം.

NO COMMENTS