കർഷക പ്രക്ഷോഭത്തിന് നേരെ പോലീസ് വെടിവെപ്പ്

farmers protest

മധ്യപ്രദേശിലെ കർഷക പ്രക്ഷോഭത്തിന് നേരെ പൊലിസ് വെടിവെപ്പ്. സംഭവത്തിൽ നാലു പേർക്ക് പരുക്കേറ്റു. പടിഞ്ഞാറൻ മധ്യപ്രദേശിലെ മൻദ്‌സോറിലാണ് പോലീസ് വെടിയുതിർത്തത്. പച്ചക്കറികളുടേയും പഴങ്ങളുടേയും സംഭരണവില വർധിപ്പിക്കണമെന്നാവശ്യപ്പെ ട്ടാണ് കർഷകർ സമരം നടത്തിയിരുന്നത്.

പ്രക്ഷോഭത്തെ തുടർന്ന് ഇൻഡോർ, ഉജ്ജയിൻ, ദേവാസ് എന്നിങ്ങനെ വിവിധ പ്രദേശങ്ങളിൽ ഇന്റർനെറ്റ് സൗകര്യം താൽക്കാലികമായി നിർത്തിവെച്ചു. പ്രക്ഷോഭകർ വാഹനങ്ങൾക്ക് തീവെക്കുകയും പൊലിസിന് നേരെ കല്ലെറിയുകയും കച്ചവട സ്ഥാപനങ്ങൾ കൊള്ളയടിക്കുകയും ചെയ്തു.

NO COMMENTS