ആസിഫ് റഷീദും നാസ് ജലീലും അപകടത്തിൽ മരിച്ചു

മുന്നിലെ കെ എസ് ആര്‍ ടി സി ബസിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ ബൈക്ക് സ്വകാര്യ ബസുമായി ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. പല്ലന കലവറ ജംഗ്ഷന് സമീപം കുളഞ്ഞിപ്പറമ്പില്‍ അബ്ദുര്‍ റഷീദിന്റെ മകന്‍ ആസിഫ് റഷീദ് (21), മീനത്ത് കിഴക്കതില്‍ അബ്ദുല്‍ ജലീലിന്റെ മകന്‍ നാസ് ജലീല്‍ (22) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 4.30 മണിയോടെ നങ്ങ്യാര്‍കുളങ്ങര തൃക്കുന്നപ്പുഴ റോഡില്‍ എലൈറ്റ് ഹോസ്പിറ്റലിന് മുന്‍വശത്താണ് അപകടമുണ്ടായത്.

asif rashid naz jaleel bike accident

NO COMMENTS