തിരുവനന്തപുരം എടിഎം കവർച്ച; ആറംഗ സംഘം പിടിയിൽ

handcuffs

തിരുവനന്തപുരം കഴക്കൂട്ടത്ത് എടിഎം കവർച്ച നടത്തിയ സംഘത്തെ ഡൽഹിയിൽ പോലീസ് പിടികൂടി. ആറംഗസംഘമാണ് ഡൽഹിയിൽ വച്ച് അറസ്റ്റിലായത്. സംഘത്തിൽ ഒരു മലയാളിയുമുണ്ട്. ചെങ്ങന്നൂർ സ്വദേശി സുരേഷ് കുമാറാണ് പിടിയിലായ മലയാളി. ഡൽഹി ആർകെപുരം ക്രൈംബ്രാഞ്ചിലെ ഹെഡ് കോൺസ്റ്റബിളായ അസ്ലബ് ഖാനും പ്രതിയാണ്.

കായംകുളം, മാരാരിക്കുളം സിഐമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ഡൽഹിയിൽ വച്ച് അറസ്റ്റ് ചെയ്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 15ലേറെ കവർച്ചകൾ ഇവർ നടത്തിയിട്ടുണ്ട്.

പ്രതികളെ ഡൽഹിയിലെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വിട്ടു. ചെങ്ങന്നൂർ സ്വദേശിയായ സുരേഷ് കുമാർ ഡൽഹിയിൽ സ്ഥിരതാമസക്കാരനായിരുന്നു. കവർച്ചയ്ക്കായി ഉപയോഗിച്ച വാഹനവും പോലീസ് കണ്ടെടുത്തു.

NO COMMENTS