ബ്രാഹ്മണരും ബീഫ് കഴിച്ചിരുന്നുവെന്ന് ബിജെപി വക്താവ്

beef price hiked kerala, kerala beef price

ബ്രാഹ്മണരും ബീഫ് കഴിച്ചിരുന്നുവെന്ന് കർണാടക ബിജെപി വക്താവ് ഡോ വാമനാചാര്യ. കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് മുൻ ചെർമാനായിരുന്ന വാമനാചാര്യ മാധ്യമ ചർച്ചകളിലൊന്നിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. താൻ ബോർഡ് ചെയർമാനായിരിക്കെ നാല് ഹൈടെക് അറവ്ശാലകൾക്ക് അനുമതി നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവന വിവാദമായതോടെ വാമനാചാര്യയ്‌ക്കെതിരെ ആർഎസ്എസ് നേതാക്കൾ രംഗത്തെത്തി.

അതേസമയം വാമനാചാര്യയുടെ അഭിപ്രായം പാർട്ടിയുടേതല്ലെന്നും തികച്ചും വ്യക്തിപരമാണെന്നും ബിജെപി വക്താവും എംഎൽഎയുമായ സുരേഷ്‌കുമാർ പറഞ്ഞു. എംഎൽഎ പുറത്തിറക്കിയ പ്രസ്താവനയിലാണ് വാമനാചാര്യയെ തള്ളിക്കൊണ്ടുള്ള വിശദീകരണം. വാമനാചാര്യ മാപ്പ് പറഞ്ഞതായും വിശദീകരണ കുറിപ്പിൽ പറയുന്നു.

NO COMMENTS