Advertisement

കശാപ്പ് നിയന്ത്രണം; മേഘാലയ ബിജെപിയിൽ വീണ്ടും രാജി

June 6, 2017
Google News 2 minutes Read
meghalaya bjp leader

കന്നുകാലി കശാപ്പ് നിരോധനത്തെന തുടർന്ന് മേഖാലയ ബിജെപിയിൽ വീണ്ടും രാജി. സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികാഘോഷത്തിൽ ബീഫും ബിയറും അടങ്ങിയ ആഘോഷ പരിപാടികൾ വേണമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ബച്ചു മറാക് ആണ് ബിജെപിയിൽ നിന്നും രാജി വെച്ചത്. ബീഫ് വിവാദത്തിൽ മേഘാലയ ബിജെപിയിൽ നിന്നും രാജി വെക്കുന്ന രണ്ടാമത്തെ നേതാവാണ് ബച്ചു മറാക്. വടക്കൻ ഗാരോ ഹിൽസിലെ ബിജെപി ജില്ലാ പ്രസിഡന്റാണ് ബച്ചു.

തന്റെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും ബഹുമാനിക്കാൻ അറിയാത്ത ബിജെപി പാർട്ടിയിൽ നിന്ന് രാജിവെക്കുകയാണെന്ന് ബച്ചു പറഞ്ഞു. തദ്ദേശീയരുടെ സംസ്‌കാരവും ഭക്ഷണ രീതികളും ബിജെപി അംഗീകരിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. ബീഫ് മേഘാലയയുടെ പാരമ്പര്യ ഭക്ഷണമാണ്. മതേതരത്വം തകർക്കുന്ന ബിജെപിയുടെ നയങ്ങൾ അംഗീകരിക്കാൻ ബുദ്ധിമുട്ടാണെന്നും ബച്ചു വ്യക്തമാക്കി.

മോഡി സർക്കാരിന്റെ മൂന്നാം വാർഷികാഘോഷങ്ങൾക്ക് ബിയർ പാർട്ടി നടത്തണമെന്ന് ബച്ചു മറാക് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെ സംസ്ഥാന നേതൃത്വം അദ്ദേഹത്തെ ശാസിച്ചിരുന്നു. നേരത്തെ വെസ്റ്റ് ഗാരോ ഹിൽ ബിജെപി ജില്ലാ പ്രസിഡന്റ് ബർണാഡ് മാറക് ബീഫ് തർക്കത്തിൽ പാർട്ടിയിൽ നിന്നും രാജിവെച്ചിരുന്നു. തങ്ങളുടെ സംസ്‌കാരത്തെ മാനിക്കാത്ത പാർട്ടിയിൽ തുടരാനാവില്ലെന്ന് വ്യക്തമാക്കിയാണ് മാറക് പാർട്ടി വിട്ടത്.

Another Meghalaya BJP Leader Bachu Marak Resigns Over Centre’s Cattle Trade Rule

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here