സിപിഎം പോളിറ്റ് ബ്യൂറോ ഇന്നും നാളെയും

sitharam yechoori

സിപിഎം പോളിറ്റ് ബ്യൂറോ ഇന്നും നാളെയും സമ്മേളിക്കും. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ രാജ്യസഭാ സ്ഥാനാർത്ഥിത്വം അടക്കമുള്ള വിഷയങ്ങൾ യോഗം ചർച്ച ചെയ്യും. ഇന്നലെ കാരാട്ട് പക്ഷത്തോടൊപ്പമാണെന്ന് വ്യക്തമാക്കി കോടിയേരി രംഗത്ത് എത്തിയിരുന്നു. കോൺഗ്രസുമായി തെരഞ്ഞെടുപ്പ് കൂട്ടുകെട്ട് പാടില്ലെന്ന തീരുമാനത്തോടൊപ്പമാണെന്നും അത് പാലിക്കപ്പെടുമെന്നുമാണ് കോടിയേരി പറഞ്ഞത്.

ബംഗാളിലെ ആറ് രാജ്യ സഭാ സീറ്റുകളിലേക്കാണ് ഒഴിവ് വരുന്നത്. ഒരാൾ രണ്ടിൽ കൂടുതൽ തവണ രാജ്യസഭാംഗം ആകാൻ പാടില്ലെന്ന കീഴ് വഴക്കം തനിക്കും ബാധകമാണെന്ന് യച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്.

NO COMMENTS