നോട്ട് അസാധുവാക്കൽ രാജ്യത്തിന്റെ വളർച്ചയെ ബാധിച്ചുവെന്ന് മൻമോഹൻസിംഗ്

mms

നോട്ട് അസാധുവാക്കൽ രാജ്യത്തിന്റെ വളർച്ചയെ തളർത്തിയെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ജനങ്ങൾ പണം ചെലവാക്കുന്നതുമായി ബന്ധപ്പെട്ടാണെന്നും മൻമോഹൻ സിംഗ് പറഞ്ഞു.

കോൺഗ്രസ് ആസ്ഥാനത്ത് നടന്ന പ്രവർത്തക സമിതി യോഗത്തിലാണ് മൻമോഹൻ സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. നവംബർ 8 ന് മോഡി നോട്ട് നിരോധിച്ചതോടെ സാമ്പത്തിക വളർച്ചയിൽ കുറവുണ്ടായിയെന്നും സാമ്പത്തിക വിദഗ്ധൻകൂടിയായ മൻമോഹൻസിംഗ് പറഞ്ഞു.

NO COMMENTS