കർഷകർക്ക് നേരെ വെടിയുതിർത്തത് പോലീസല്ലെന്ന് സർക്കാർ

farmers

മധ്യപ്രദേശിൽ പ്രക്ഷോഭം നടത്തിയ കർഷകർക്കുനേരെ വെടിവെപ്പ് നടത്തിയത് പോലീസല്ലെന്ന് സംസ്ഥാന സർക്കാരിന്റെ വിശദീകരണം. ജനക്കൂട്ടത്തിന് നേരേ പോലീസ് വെടിയുതിർത്തിട്ടില്ലെന്നും ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അന്വേഷണത്തിന് ഉത്തരവിട്ടു. മധ്യപ്രദേശിലെ മൻസോറിൽ കർഷകർ നടത്തിയ പ്രക്ഷോഭത്തിലുണ്ടായ വെടിവെപ്പിൽ നാല് പേരാണ് കൊല്ലപ്പെട്ടത്.

NO COMMENTS