ഖത്തർ പ്രശ്നത്തിൽ ഇന്ത്യ ഇടപെടില്ലെന്ന് സുഷമാ സ്വരാജ്

qutar

ഖത്തറുമായുളള ബന്ധം ആറു രാജ്യങ്ങള്‍ വിച്ഛേദിച്ച സംഭവത്തിൽ ഇന്ത്യ ഇടപെടില്ലെന്ന് വ്യക്തമാക്കി സുഷമാ സ്വരാജ് രംഗത്ത്. ഇത് ഗള്‍ഫ് മേഖലയിലെ ആഭ്യന്തരവിഷയമായതിനാലാണ് ഇന്ത്യ പക്ഷം പിടിക്കാത്തതെന്ന് സുഷമാ സ്വരാജ് വ്യക്തമാക്കി. എന്നാൽ ഇത്  വിദേശ ഇന്ത്യക്കാരെ ബാധിച്ചാല്‍ ഇടപെടുമെന്നും മുമ്പും അവിടെ ഇത്തരത്തിലുള്ള തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്ത്യക്കാര്‍ക്ക് ഇതുകൊണ്ട് പ്രശ്‌നമൊന്നുമില്ലെന്നും സുഷമ സ്വരാജ് പറഞ്ഞു.

വികസിതരാജ്യങ്ങളുടെ പണം പ്രതീക്ഷിച്ചല്ല ഇന്ത്യ പാരീസ് ഉടമ്പടിയില്‍ ഒപ്പുവച്ചതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു മറുപടിയായി സുഷമ സ്വരാജ് പറഞ്ഞു.

NO COMMENTS