കവർച്ചാശ്രമത്തിനിടെ ആക്രമണം; വീട്ടമ്മയുടെ കാഴ്ച നഷ്ടമായി

crime robbery at nettayam thiruvananthapuram stole 65 sovereign gold from three houses

കവർച്ചാശ്രമത്തിനിടെ വീട്ടുകാരെ വെട്ടി പരിക്കേൽപ്പിച്ച് സംഘം രക്ഷപ്പെട്ടു. ആക്രമണത്തിൽ വീട്ടമ്മയുടെ കാഴ്ച നഷ്ടപ്പെട്ടു. കോട്ടയം തിരുവഞ്ചൂരിന് സമീപം നീറിക്കാടിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ ടികെ റോയി, ഭാര്യ ഡെയ്‌സി എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റോയിയുടെ വീട്ടിൽനിന്ന് രണ്ടര പവൻ സ്വർണം കവർന്ന സംഘം സമീപത്ത വീട്ടിൽ കയറി വീട്ടുകാരെ ആക്രമിച്ച ശേഷം കവർച്ച നടത്തി. പിന്നീട് മൂന്നമത്തെ വീടിന്റെ കതക് തുറന്ന് അകത്ത് കയറിയപ്പോഴേയ്ക്കും നാട്ടുകാർ സംഘടിച്ചെത്തുകയായിരുന്നു.

നാട്ടുകാർക്കൊപ്പം പോലീസ് കൂടി സ്ഥലത്തെത്തിയതോടെ സംഘം ഓടി രക്ഷപ്പെട്ടു. രാത്രി പന്ത്രണ്ടരയക്കും രണ്ടരയ്ക്കും ഇടയിലായിരുന്നു സംഭവം. മോഷണത്തിന് വേണ്ടി ഉപയോഗിച്ച വെട്ടു കത്തി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

NO COMMENTS