മദ്യശാലകൾ ഉടൻ തുറക്കില്ല

liquor

മദ്യശാലകൾ തുറക്കാനുള്ള നീക്കം എന്തടിസ്ഥാനത്തിലാണെന്നെന്ന് ഹൈക്കോടതി. മദ്യശാലകൾ ഉടൻ തുറക്കരുതെന്നും കോടതി. മദ്യശാലകൾ തുറക്കുന്നതിനെതിരെ നൽകിയ ഹർജിയിൽ വിധി വരും വരെ തുറക്കരുതെന്നാണ് നിർദ്ദേശം. ഹർജി നാളെ പരിഗണിക്കും. കോടതിയുടെ മേൽ പഴിചാരാനാണ് സർക്കാർ നീക്കമെന്നും ഹൈക്കോടതി. ഡീ നോട്ടിഫൈ ചെയ്തിട്ടില്ലെന്ന ദേശീയ പാത അധികൃതരുടെ ഉത്തരവ് ഹാജരാക്കിയതോടെയാണ് കോടതി വാക്കാൽ ഉത്തരവിട്ടത്.

ദേശീയ പാതയോരത്ത് ചേർത്തല മുതൽ കഴക്കുട്ടം വരെയും കുറ്റിപ്പുറം മുതൽ
കണ്ണൂർ വരെയുമുള്ള പാർലറുകൾ തുറക്കാൻ കോടതി അനുമതി നൽകിയിരുന്നു. ദേശീയപാത ഡീ നോട്ടിഫൈ ചെയ്തെന്ന ബാർ ഉടമ കളുടെ ഹർജിയിലായിരുന്നു
തുറക്കൽ അനുമതി നൽകിയത്.

NO COMMENTS