ഈ പെൺകുട്ടിയ്ക്ക് ഒരു പോറൽ പോലും പറ്റിയില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ??

മുബൈയിലെ കുർള റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം ഒരു ‘അത്യത്ഭുതം’ ഉണ്ടായി. ട്രെയിനിന്റെ എൻജിനിടിച്ച് ട്രാക്കിൽ വീണ പെൺകുട്ടിയുടെ മുകളിൽ കൂടി ട്രെയിൻ കടന്നുപോയിട്ടും പോറലുപോലുമേൽക്കാതെ കുട്ടി ജീവിതത്തിലേക്ക് നടന്നു കയറിയ കാഴ്ചയായിരുന്നു അത്. മുബൈ സ്വദേശി പ്രതീക്ഷ നടേക്കറാണ് മരണത്തിന്റെ വാതിലിൽ നിന്ന് ഭാഗ്യം കൊണ്ട് മാത്രം ജീവിതത്തിലേക്ക് മടങ്ങി വന്നത്.

Subscribe to watch more

മെയ് 13 ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തറിയുന്നത്. കുർല സ്റ്റേഷനിൽ രാവിലെ 11 മണിയോടയാണ് സംഭവം നടന്നത്. ഏഴാമത്തെ പ്ലാറ്റ് ഫോമിലെത്തുന്ന തന്റെ വണ്ടിയിൽ കയറാനായി പ്രതീക്ഷ പാളങ്ങൾ മുറിച്ച് കടന്നപ്പോഴാണ് സംഭവം നടന്നത്. ഒരു പാളത്തിലേക്ക് കാലെടുത്തുവച്ചതും ട്രെയിൻ ഇരമ്പിയെത്തി.എന്നാൽ ചെവിയിൽ ഹെഡ് ഫോൺ വച്ചതിനാൽ ട്രെയിൻ കൂകിയാർത്ത് വരുന്നതും, പ്ലാറ്റ് ഫോമിൽ നിന്ന് യാത്രക്കാർ വിളിച്ച് പറഞ്ഞതുമൊന്നും പ്രതീക്ഷ അറിഞ്ഞില്ല. തൊട്ടടുത്ത് ട്രെയിൻ എത്തിയപ്പോഴാണ് പ്രതീക്ഷ ട്രെയിൻ കണ്ടത്. പ്ലാറ്റ് ഫോമിൽ കയറാൻ ശ്രമം നടത്തിയെങ്കിലും പറ്റാതെ വന്നപ്പോൾ ട്രാക്ക് മുറിച്ച് കടക്കാൻ ശ്രമിച്ച പ്രതീക്ഷ ചെന്ന് കയറിയത് എൻജിന്റെ അടിയിലേക്കാണ്. ഇടിയുടെ ആഘാതത്തിൽ ട്രെയിനടിൽ പെട്ടുപോയ പ്രതീക്ഷ മരിച്ചു എന്നാണ് കാഴ്ചക്കാർ വിചാരിച്ചത്. സ്റ്റേഷനായതുകൊണ്ട് വേഗത കുറച്ചാണ് ട്രെയിൻ വന്നത്. ട്രെയിന് നിറുത്തിയ ഉടനെ യാത്രക്കാർ ചേർന്ന് പ്രതീക്ഷയെ ട്രെയിന് അടിയിൽ നിന്ന് എഴുന്നേൽപ്പിച്ചു. പരിക്കൊന്നും ഇല്ലാത്തത് കൊണ്ട് ആശുപത്രിയിൽ എത്തിച്ച ഉടനെ പ്രാഥമിക പരിശോധനകൾക്ക് ശേഷം ആശുപത്രി അധികൃതർ പ്രതീക്ഷയെ വിടുകയും ചെയ്തു.

NO COMMENTS