ദളിത് യുവാവിനെ വിവാഹം ചെയ്തതിന് മുസ്ലിം പെൺകുട്ടിയെ തീവെച്ചു കൊന്നു

ദളിത് യുവാവിനെ വിവാഹം ചെയ്തതിന് മുസ്ലീം പെൺകുട്ടിയെ വീട്ടുകാർ ചുട്ടുകൊന്നു. കർണ്ണാടകയിലെ വിജയപുര ജില്ലയിലാണ് സംഭവം. മുദ്ദബിഗൽ താലൂക്കിലെ ബാനുബീഗത്തിനാണ് സ്നേഹിച്ച പുരുഷനെ വിവാഹം ചെയ്തതിന്റെ പേരിൽ മരണം വരിക്കേണ്ടി വന്നത്. അന്യസമുദായക്കാരനായ സയബണ്ണയെ മെയ് 24നാണ് ബാനു വിവാഹം ചെയ്തത്. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഗോവയിൽ പോയാണ് ഇവർ വിവാഹിതരായത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഇവർ നാട്ടിലേക്ക് മടങ്ങിയത്.

തിരിച്ചെത്തിയ ഇവരെ പിരിയാൻ ബാനുവിന്റെ വീട്ടുകാർ നിർബന്ധിച്ചു. എന്നാൽ പിരിയില്ലെന്ന് വ്യക്തമായതോടെ വീട്ടുകാർ ചുട്ടുകൊല്ലുകയായിരുന്നു. തീയിടുന്നതിന് മുമ്പായി ബാനുവിനെ കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തി പരിക്കേൽപ്പിച്ചിരുന്നു.

സംഭവത്തിൽ ബാനുവിന്റെ അച്ഛനേയും അമ്മയേയും പോലീസ് കസ്റ്റഡിയിൽ എടുത്തു.

NO COMMENTS