ഖത്തർ പ്രശ്നം; പരിഹാര ശ്രമങ്ങളുമായി തുർക്കിയും കുവൈത്തും

Qatar ad against gatar saudi spent 138000 dollar will freeze accounts of persons related to qatar

ഖത്തർ പ്രശ്നം പരിഹരിക്കാൻ തുർക്കും കുവൈത്തും രംഗത്ത്. ഖത്തറുമായി നല്ല ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളാണ് തുര്‍ക്കിയും കുവൈറ്റും ഒമാനും. ഇവരുടെ പിന്തുണ നിര്‍ണായകമാകുമെന്നാണ് സൂചന. ഇതിന് പുറമെ ഒമാന്‍, ഇറാന്‍, മലേഷ്യ, എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ ഖത്തര്‍ വിദേശ കാര്യാ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനിയുമായി ഫോണില്‍ സംസാരിച്ചു. ബ്രിട്ടണും, അമേരിക്കയും പിന്തുണയുമായി എത്തിയിട്ടുണ്ട്.

ഭീകരവാദ സംഘങ്ങൾക്ക് ഖത്തർ സഹായം നൽകുന്നുവെന്നാരോപിച്ച് ഗൾഫ് രാജ്യങ്ങൾ ഒറ്റക്കെട്ടായി ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഇന്നലെയാണ് വിഛേദിച്ചത്.

ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചുവെന്നും രാജ്യവുമായുള്ള വ്യോമ, നാവിക ബന്ധങ്ങൾ റദ്ദാക്കിയെന്നും ബഹ്‌റൈൻ ഇന്നലെ രാവിലെ പ്രഖ്യാപിച്ചിരുന്നു. ഖത്തർ പൗരന്മാർക്ക് രാജ്യം വിട്ട് പോകാൻ 14 ദിവസം നൽകിയതായും ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

ഖത്തർ ബഹ്‌റാനിൽ ആഭ്യന്തര ഇടപെടൽ നടത്തിയെന്നും ഭീകരവാദം പ്രോത്സാഹിച്ചെന്നും കാണിച്ചാണ് നടപടി. ബഹ്‌റൈന് പിന്നാലെ സൗദി അറേബ്യ, ഈജിപ്ത്, യുഎഇ എന്നീ രാജ്യങ്ങളും ഖത്തറുമായുള്ള ബന്ധം വിഛേദിച്ചു.

qutar rift

NO COMMENTS