പട്ടേൽ പ്രതിമയ്ക്ക് എണ്ണക്കമ്പനികൾ 200 കോടി നൽകണമെന്ന് കേന്ദ്രത്തിന്റെ രഹസ്യ ശാസനം

statue of unity

ഗുജറാത്തിൽ സർദാർ വല്ലഭായ് പട്ടേൽ പ്രതിമയുടെ നിർമ്മാണത്തിലേക്ക് എണ്ണക്കമ്പനികൾ 200 കോടി രൂപ നൽകണമെന്ന് നിർദ്ദേശം. പെട്രോളിയം മന്ത്രാലയമാണ് ഒനൗദ്യോഗികമായ നിർദ്ദേശം എണ്ണക്കമ്പനികൾക്ക് നൽകിയിരിക്കുന്നത്.

കോർപ്പറേറ്റ് കമ്പനികൾ ചിവഴിക്കേണ്ട സാമൂഹിക ഉത്തരവാദിത്വ ഫണ്ടിൽനിന്ന് പണം നൽകണമെന്നാണ് നിർദ്ദേശം. ഒഎൻജിസി, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നിവ 50 കോടി രൂപ വീതമാണ് നൽകേണ്ടത്. ഗയിലിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്‌.

ഗുജറാത്തിലെ നർമ്മ ജില്ലയിൽ സർദാർ സരോവർ അണക്കെട്ടിന് സമീപമാണ് 182 മീറ്റർ ഉയരത്തിൽ പ്രതിമ നിർമ്മിക്കുന്നത്. ഗുജറാത്തിലെ 14 പൊതുമേഖലാ കമ്പനികൾ 104.88 കോടി രൂപയാണ് പ്രതിമ നിർമ്മാണത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. 2014 ഒക്ടോബറിലാണ് പ്രതിമ നിർമ്മാണം ആരംഭിച്ചത്. 2989 കോടി രൂപയ്ക്കാണ് നിർമ്മാണ കരാർ എൽആൻടി ഏറ്റെടുത്തിരിക്കുന്നത്.

Sardar Patel statue | oil PSU |  Gujarat |

NO COMMENTS