ടി പി കേസ് പ്രതികളെ വിട്ടയക്കില്ല

t p murder

കൊലപാതകമടക്കം കേസുകളിലെ ജയിൽ പുളളികളെ ശിക്ഷാ കാലാവധിക്ക് മുൻപ് വിട്ടയക്കില്ലെന്ന് സർക്കാർ. ശിക്ഷ പൂർത്തിയാക്കും മുൻപ് തടവുകാരെ വിട്ടയക്കുന്നതായി ആരോപിച്ച് സമർപ്പിച്ച ഹർജിയിലാണ് സർക്കാർ നിലപാടറിയിച്ചത്. തടവുകാരുടെ അകാല വിടുതൽ വാസ്തവ വിരുദ്ധ പ്രചാരണമാണെന്നും സർക്കാർ വ്യക്തമാക്കി.

തടവുകാർക്ക് അർഹതപ്പെട്ട ആനുപാതിക ഇളവാണ് അനുവദിക്കുന്നതെന്നും സർക്കാർ അറിയിച്ചു. ആർക്കും അകാല വിടുതൽ ഇല്ലെന്നും 1850 തടവുകാരുടെ പട്ടിക മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയിലാണെന്നും സർക്കാർ അറിയിച്ചു.

ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ അടക്കമുള്ളവരെ വിട്ടയക്കുന്നുവെന്ന ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ആർക്കും അകാല വിടുതൽ ഇല്ലെന്നും 1850 തടവുകാരുടെ പട്ടിക മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയിലാണെന്നും സർക്കാർ അറിയിച്ചു.

NO COMMENTS