മഹാഭാരതത്തിന് പിന്തുണയുമായി യുഎഇയും

mahabharatha

‘രണ്ടാമൂഴം’ നോവലിനെ അടിസ്​ഥാനമാക്കി ആയിരം കോടി രൂപ ചെലവിൽ നിർമിക്കുന്ന  ‘മഹാഭാരത’ത്തിന്​ യു.എ.ഇയുടെ പിന്തുണ. യു.എ.ഇ സാംസ്​കാരിക-വൈജ്ഞാനിക വികസന മന്ത്രി ശൈഖ്​ നഹ്​യാൻ ബിൻ മുബാറക്​ ആൽ നഹ്​യാനാണ്​  പിന്തുണ അറിയിച്ചത്​. മന്ത്രി സംഘടിപ്പിച്ച ഇഫ്​താർ സംഗമത്തിലാണ്​ ഡോ. ബി.ആർ. ഷെട്ടിക്കും വി.എ. ശ്രീകുമാർ മേനോനുമാണ് മന്ത്രിപിന്തുണ അറിയിച്ചത്.

ചിത്രം അബുദാബിയിൽ ചിത്രീകരിക്കും എന്നറിഞ്ഞതിൽ എറെ സന്തുഷ്​ടനാണ്​. ചിത്രീകരണത്തിന്​ എല്ലാ വിധ സഹകരണങ്ങളും വാഗ്​ദാനം ചെയ്യുന്നു. യു.എ.ഇയും ഇന്ത്യയും തമ്മിൽ ഏറെക്കാലത്തെസൗഹൃദമുണ്ടെന്നും ഇൗ ചലച്ചിത്രം ഇരു രാജ്യത്തെയും സാംസ്​കാരിക ബന്ധത്തെ സമ്പുഷ്​ടമാക്കുമെന്നും അദ്ദേഹം പറഞ്ഞു

NO COMMENTS