എന്തിനാണ് 60വയസ്സുകാരനെ വിവാഹം കഴിച്ചത്? ഷേർലി തുറന്ന് പറയുന്നു

veluprabhakaran

സംവിധായകൻ വേലുപ്രഭാകന്റേയും, നടി ഷേർലിയുടേയും വിവാഹ വാർത്ത ഞെട്ടലോടെയാണ് സിനിമാ ലോകം കേട്ടത്. ഞെട്ടലിന് കാരണം ഇരുവരുടേയും വയസ്സാണ് വരന് 60 ഉം വധുവിന് 30ഉം. വിവാദങ്ങളായി വേലുപ്രഭാകരന്റെ സിനിമകൾ പോലെ തന്നെയായി ജീവിതവും എന്നാണ് സിനിമാ മേഖലയിലെ അടക്കം പറച്ചിൽ. ഇയക്കുനരിൻ ഡയറി എന്ന സിനിമയുടെ പ്രീമിയർ ഷോയിൽ വച്ചായിരുന്നു വിവാഹ പ്രഖ്യാപനം. ട്രോളുകളും, പരിഹാസവും ,പൊടിപ്പും തൊങ്ങലും വച്ച നിരവധി കഥകളും സോഷ്യൽ മീഡിയയിൽ പടർന്നതോടെയാണ് യഥാർത്ഥ കാരണം വ്യക്തമാക്കി നായികയും, നായകനും രംഗത്ത് വന്നത്.
velu
എന്റെ പ്രായത്തിൽ കല്യാണം കഴിക്കാൻ മാത്രം നമ്മുടെ രാജ്യം പുരോഗമിച്ചിട്ടില്ലെന്നാണ് വേലു പറഞ്ഞത്. അതേസമയം ട്രംപ് 74ാം വയസ്സിൽ വിവാഹം കഴിച്ചാൽ അത് ഇവിടെ വിഷയമല്ല, എല്ലാവർക്കും അവരവരുടെ ജീവിതത്തിൽ ഒരു പങ്കാളിവേണം. നേരത്തെ ഒരു പങ്കാളി ഉണ്ടായിരുന്നു അവരുമായി പിരിഞ്ഞു. കുറേ കാലമായി ഒറ്റയ്ക്കായിരുന്നു ജീവിതം. അപ്പോഴാണ് ഷേർലി വന്നത്. എന്നെ നന്നായി മനസിലാക്കുന്ന ആളാണ് ഷേർലി എന്നാണ് വിവാഹത്തെ കുറിച്ച് വേലു വ്യക്തമാക്കിയത്.

വളരെ സത്യസന്ധനായ വ്യക്തിയാണ് വേലു എന്നാണ് ഷേർലി പറയുന്നത്. അടുത്തപ്പോൾ അദ്ദേഹത്തെ കൂടുതൽ അറിയാനും മനസിലാക്കാനും സാധിച്ചു. സത്യസന്ധമായ ബന്ധങ്ങളിൽ പ്രായം ഒരു തടസ്സമല്ലെന്നും ഷേർലി പറഞ്ഞു.

veluprabhakaran, wedding, sherly

NO COMMENTS