‘ഞാന്‍ മാംസഭുക്കാണ്’ ഞെട്ടിച്ചുകൊണ്ട് വെങ്കയ്യാ നായിഡു

venkaiah naidu

ബീഫ് സജീവ ചര്‍ച്ചാ വിഷയമാകുന്ന സാഹചര്യത്തില്‍ ഏവരേയും ഞെട്ടിച്ച് കൊണ്ട് വെങ്കയ്യാ നായിഡു രംഗത്ത്. താനൊരു മാംസഭുക്കാണെന്ന വെളിപ്പെടുത്തലുമായാണ് വെങ്കയ്യാ നായിഡു രംഗത്ത് എത്തിയിരിക്കുന്നത്. ഭക്ഷണം, അത് കഴിക്കുന്നവരുടെ തെരഞ്ഞെടുപ്പാണെന്നും വെങ്കയ്യാ നായിഡു പറഞ്ഞു. ഒരു മാംസബുക്കായിട്ടും ഞാന്‍ ബിജെപി പ്രസിഡന്റായി. ഭക്ഷണത്തിന്റെ പേരില്‍ ചിലര്‍ രാഷ്ട്രീയം കളിക്കുകയാണ്. എല്ലാവരേയും സസ്യബുക്ക് ആക്കാന്‍ ബിജെപി ശ്രമിക്കുകയാണ് എന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ എന്ത് കഴിക്കണമെന്നും കഴിക്കേണ്ടെന്നും തീരുമാനിക്കുന്നത് അവനവന്‍ തന്നെയാണെന്നും വെങ്കയ്യാ നായിഡു പറഞ്ഞു.

Venkaiah Naidu

NO COMMENTS