അനൂബ് ജേക്കബിനെതിരായ അഴിമതി കേസ്; കേസെടുക്കാനാവില്ലന്ന് ഹൈക്കോടതി

ANOOP JACOB

സർക്കാർ ഉത്തരവിനെതിരെ കേസെടുക്കാനാവില്ലന്ന് ഹൈക്കോടതി മുൻ മന്ത്രി അനൂപ് ജേക്കബിനെതിരെ റേഷൻ അഴിമതി ആരോപിച്ച് വിജിലൻസ് എടുത്ത
കേസിലാണ് കോടതിയുടെ പരാമർശം.

റേഷൻ കടയുടമയുടെ പരാതിയിൽ ക്രമക്കേടാരോപിച്ച് റേഷൻ കടയുടെ ലൈസൻസ് സസ്‌പെന്റ് ചെയ്ത സപ്ലൈ ഓഫീസറുടെ ഉത്തരവ് സ്റ്റേ ചെയ്തതിനാണ് വിജിലൻസ് അനൂപിന് എതിരെ കേസെടുത്തത്.

പരാതിക്കാരന് മുൻമന്ത്രിക്കെതിരെ എന്തെങ്കിലും രേഖകൾ ഉണ്ടെങ്കിൽ സമർപ്പിക്കാം. ഒരാഴ്ചക്കകം വിജിലൻസ് കോടതിയിൽ റിപ്പോർട് നൽകണം. മുൻമന്ത്രി നിയമാനുസൃതം ഉള്ള അധികാരമാണ് വിനിയോഗിച്ചതെന്ന് കോടതി നിരീക്ഷിച്ചു.  കേസ് റദ്ദാക്കണമെന്ന അനുപിന്റെ ഹർജിയാണ് കോടതി പരിഗണിച്ചത്.

NO COMMENTS