ചാലിശേരി കുറ്റൂക്കാരൻ ചുമ്മാർ അന്തരിച്ചു

chumar

യു എ ഇ യിലെ നിറ സാന്നിധ്യമായിരുന്ന ചാലിശേരി കുറ്റൂക്കാരൻ ചുമ്മാർ അന്തരിച്ചു. ദുബായ് സിവിൽ ഡിഫൻസ് മുൻ ഉദ്യോഗസ്‌ഥനായിരുന്നു അന്തരിച്ച സി കെ ചുമ്മാർ. എഴുപത്തി അഞ്ച് വയസ്സായിരുന്നു. ആദ്യകാല പ്രവാസികളിൽ ഒരാളായിരുന്നു അദ്ദേഹം. യു എ യിലെ മാധ്യമ പ്രവർത്തകനും ജയ്‌ഹിന്ദ്‌ റ്റി വി മിഡിലീസ്റ്റ് വാർത്താവിഭാഗം മേധാവിയുമായ എൽവിസ് ചുമ്മാറിന്റെ പിതാവാണ് . തൃശൂർ ആമ്പല്ലൂരിലെ വസതിയിൽ ഇന്നലെ (ചൊവ്വ ) യു എ ഇ സമയം രാത്രി 11.30 നായിരുന്നു അന്ത്യം. ഭാര്യ -എൽസി ചുമ്മാർ. മക്കൾ – ഏണസ്‌റ് (ഫ്ലൈ ദുബായ് , ദുബായ് ), എൽവിസ് (ജയ്‌ഹിന്ദ്‌ റ്റി വി , ദുബായ് ) മരുമക്കൾ – ഷെല്ലോ , ദീപ
സംസ്‍കാരം പുതുക്കാട് സെന്റ് ആന്റണിസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.

NO COMMENTS