കാരായി രാജന് എറണാകുളം വിട്ട് പോകാന്‍ അനുമതി

karayi rajan

ഫസല്‍ വധക്കേസ് പ്രതിയും സിപിഎം നേതാവുമായ കാരായി രാജന് എറണാകുളം ജില്ല വിട്ട് പോകാന്‍ സിബിഐ പ്രത്യേക കോടതി അനുവാദം നല്‍കി. താത്കാലിക അനുമതിയാണ് നല്‍കിയിരിക്കുന്നത്. പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള അച്ചടി സ്ഥാപനത്തില്‍ ജോലി ലഭിച്ചതിനാല്‍ തിരുവനന്തപുരത്ത് കഴിയാന്‍ അനുവദിക്കണം എന്നാണ് കോടതിയില്‍ പറഞ്ഞത്. തിരുവനന്തപുരത്ത് തങ്ങുന്ന സ്ഥലത്തിന്റെ വിശദാംശങ്ങള്‍ കോടതിയ്ക്ക് കൈമാറണമെന്ന നിര്‍ദേശത്തിലാണ് ജില്ല വിട്ട് പോകാന്‍ കോടതി അനുവാദം നല്‍കിയത്. ഫസല്‍ വധക്കേസിലെ എട്ടാം പ്രതിയാണ് കാരായി രാജന്‍.

karayi rajan, fazal murder case

NO COMMENTS