നിര്‍മ്മാണ മേഖലയില്‍ ദുരന്ത പ്രതിരോധത്തിനുള്ള നടപടികള്‍ കൈക്കൊള്ളുന്നുവെന്ന് ഉറപ്പ് വരുത്താന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം

land slide

നിര്‍മ്മാണ മേഖലയില്‍ ഉള്‍പ്പെടെ ദുരന്ത പ്രതിരോധത്തിനായുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കർശന നിർദേശം. തിരുവനന്തപുരത്ത് പാങ്ങപ്പാറയില്‍   മണ്ണിടിഞ്ഞു വീണ് നാലുപേര്‍ മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ തന്നെ നൽകിയിരുന്ന  നിര്‍ദ്ദേശം കർശനമാക്കി.   ടെറസിംഗ്, ബാക്കിംഗ് വാള്‍ എന്നിവ കെട്ടാതെ സുരക്ഷാചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള മണ്ണിടിക്കല്‍ മൂലമാണ് ദാരുണമായ അപകടം ഉണ്ടായതെന്ന് കരുതുന്നതായി  സ്ഥലം  സന്ദര്‍ശിച്ച റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.  ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും തടയാനും കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ക്ക് അതീവജാഗ്രതാ നിര്‍ദ്ദേശം റവന്യു മന്ത്രി നല്‍കി.

NO COMMENTS