കണ്ണില്ലാത്ത ക്രൂരത; മരിച്ച കുഞ്ഞിനായി പീഡനത്തിനിരയായ യുവതി അലഞ്ഞത് മണിക്കൂറുകൾ

rape (

കണ്ണില്ലാത്ത ക്രൂരതയുടെ ആഘാതത്തിൽ മരിച്ച 9 മാസം പ്രായമായ തന്റെ കുഞ്ഞിനെ മാറോട് ചേർത്ത് 19 കാരിയായ അമ്മ. ഡൽഹിയിലെ ഗുരുഗ്രാം എക്‌സ്പ്രസ് ഹൈവേയ്ക്ക് സമീപമുള്ള റോഡിൽ വച്ച് കഴിഞ്ഞ ദിവസമാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. എന്നാൽ താൻ പീഡിപ്പിക്കപ്പെട്ടതല്ല തന്റെ കുഞ്ഞ് മരിച്ചതാണ് അവരെ വേദനിപ്പിച്ചത്.

കുഞ്ഞുമായി ഗുരുഗ്രാമിൽനിന്ന് ഓട്ടോയിൽ പോകുന്നതിനിടെയാണ് ഒരുകൂട്ടം ആളുകൾ യുവതിയെ പീഡിപ്പിച്ചത്. പീഡനത്തിനിടെ കുഞ്ഞ് കരഞ്ഞതോടെ അവരുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞാണ് മരണത്തിന് കാരണം.

പീഡിപ്പിച്ചവർ രക്ഷപ്പെട്ടതോടെ കുഞ്ഞിനെ തെരഞ്ഞിറങ്ങിയ യുവതി ജീവനറ്റ കുഞ്ഞിനെയാണ് കണ്ടെത്തിയത്. എന്നാൽ തന്റെ കുഞ്ഞ് മരിച്ചുവെന്ന സത്യം ഉൾക്കൊള്ളാതെ അവർ കുഞ്ഞുമായി ആശുപത്രിയിലേക്കും തുടർന്ന് തന്റെ മാതാപിതാക്കളുടെ അടുത്തേക്കും പോയി. കുഞ്ഞ് മരിച്ചെന്ന് എല്ലാവരും സാക്ഷ്യപ്പെടുത്തിയിട്ടും വിശ്വസിക്കാതെ യുവതി വീണ്ടും ആശുപത്രിയിലേക്ക് പോയി. മണിക്കൂറുകൾക്ക് മുമ്പേ കുഞ്ഞ് മരിച്ചുവെന്ന ഡോക്ടർമാർ യുവതിയെ പറഞ്ഞ് മനസ്സിലാക്കുകയായിരുന്നു.

അതോടെ ഗുരുഗ്രാമിൽ തിരിച്ചെത്തിയ യുവതി പോലീസിന് പരാതി നൽകി. ആദ്യം കുഞ്ഞിനെ ഓട്ടോയിൽനിന്ന് ഒരുകൂട്ടം ആളുകൾ വലിച്ചെറിഞ്ഞ് കൊന്നുവെന്ന് മാത്രമാണ് പരാതി നൽകിയതെങ്കിലും പിന്നീടാണ് പീഡനം നടന്ന വിവരം പോലീസിനോട് പറയുന്നത്. ഭർത്താവുമായി പിണങ്ങി തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങവെ രാത്രിയിലാണ് സംഭവവുമണ്ടായത്.

കൊലപാതകത്തിനും ബലാത്സംഗത്തിനും പോലീസ് കേസെടുത്തു. കേസിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മെയ് 30 നാണ് പീഡനം നടന്നത്.

NO COMMENTS