ആഡംബര വിവാഹം; ഗീതാഗോപിയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് കാനം

geeta_gopi_Daughter_marriage

ആഡംബര വിവാഹം നടത്തി വിവാദത്തിലായ നാട്ടിക എം എൽ എ ഗീതാഗോപിക്കെതിരെ നടപടിയെടുക്കുമെന്നു സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പാർട്ടിയുടെ ജില്ലാ ജനറൽ ബോഡിയോഗത്തിൽ പങ്കെടുക്കാനെത്തിയ കാനം കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഗീത ഗോപിയുടെ മകളുടെ ആഡംബര വിവാഹം കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്. ആഡംബര വിവാഹം പാർട്ടിയുടെ നയവും, നിലപാടുമല്ല. എംഎൽഎയുടെ മകളുടെ വിവാഹം ആഡംബരമായി നടത്തിയിട്ടുണ്ടെങ്കിൽ അത് നിർഭാഗ്യകരമായ സംഭവം തന്നെയാണ്. ഇതു സംബന്ധിച്ച് തൃശൂർ ജില്ലാ കൗൺസിലിനോട് വിശദീകരണം തേടിയിട്ടുണ്ട്. മറുപടി ലഭിച്ചാൽ എം.എൽ.എക്കെതിരെ നടപടി എടുക്കുമെന്നും കാനം പറഞ്ഞു.

NO COMMENTS