116 പേരടങ്ങിയ സൈനിക വിമാനം കാണാതായി

plane missing

മ്യാന്മറിൽ 116 പേരടങ്ങിയ സൈനിക വിമാനം കാണാതായി. മ്യാന്മറിന്റെ തെക്കൻ നഗരമായി മെയ്ക്കിനും യാങ്കനും ഇടയിൽ വച്ചാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്. മ്യാന്മർ സൈനിക മേധാവിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

ബുധനാഴ്ച പ്രാദേശിക സമയം 1.30ഓടുകൂടിയാണ് ആശയവിനിമയം നഷ്ടപ്പെട്ടത്. കടലിൽ വിമാനങ്ങളും കപ്പലുമുപയോഗിച്ച് തിരച്ചിൽ നടത്തുകയാണ്. 105 യാത്രക്കാരും 11 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

NO COMMENTS