മാണിയെ എല്‍ഡിഎഫ് ക്ഷണിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി പ്രതിച്ഛായ

prathichaya

കെഎം മാണിയെ മുഖ്യമന്ത്രിയാകാന്‍ എല്‍ഡിഎഫ് ക്ഷണിച്ചുവെന്ന് കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായ. ഇത് നിരസിച്ചതിന്റെ ഫലമാണ് കോഴക്കേസെന്നും മുഖപത്രം പറയുന്നു.  മുഖപ്രസംഗത്തിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. മാണിയെ വീഴ്ത്താൻ ചില കോൺഗ്രസ് നേതാക്കള്‍ ആഗ്രഹിച്ചുവെന്ന് മുഖപ്രസംഗത്തില്‍ ഉണ്ട്. ജോസ്.കെ.മാണി എംപിയെ കേന്ദ്രമന്ത്രിയാക്കാതിരുന്നതു രാഷ്ട്രീയ വഞ്ചനയാണെന്നും മുഖപ്രസംഗം പറയുന്നു.

കെ.എം. മാണിയുടെ നെഞ്ചിൽ കുത്തിയ രാഷ്ട്രീയ ബ്രൂട്ടസുമാർക്കു മാപ്പില്ല. ശക്തമായ പ്രലോഭനമുണ്ടായെങ്കിലും യുഡിഎഫ് തകർക്കാൻ മാണി തയാറായില്ല. ഇതാണോ അദ്ദേഹം ചെയ്ത കുറ്റം? ഏതെങ്കിലുമൊരു രാഷ്ട്രീയ നേതാവ് ഇത്രയും കടുത്ത രാഷ്ട്രീയ ത്യാഗം ചെയ്തിട്ടുണ്ടോ? മന്ത്രി ജി. സുധാകരന്റെ വെളിപ്പെടുത്തല്‍ ദുരുദ്ദേശത്തോടെയല്ലെന്നും മുഖപ്രസംഗം പറയുന്നു

NO COMMENTS