ഖത്തർ ഉപരോധം; ആലപ്പുഴയിൽനിന്നുള്ള പച്ചക്കറി കയറ്റുമതിയിൽ ആശങ്ക

qatar..

ഭീകരരെ സഹായിക്കുന്നിവെന്നാരോപിച്ച് യുഎഇ അടക്കമുള്ള രാജ്യങ്ങൾ നയതന്ത്രം ബന്ധം വിഛേദിച്ചതോടെ ഖത്തറിലേക്കുള്ള കേരളത്തിലെ പച്ചക്കറി കയറ്റുമതിക്കാർ ആശങ്കയിൽ. ദിവസവും നെടുമ്പാശ്ശേരി വഴി വിമാനത്തിലും കൊച്ചി തുറമുഖം വഴി കപ്പലിലുമാണ് ഖത്തറിലേക്കുള്ള പച്ചക്കറി കയറ്റുമതി ചെയ്തിരുന്നത്.

വിമാനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയതിനാൽ ദിവസവും പച്ചക്കറി കയറ്റുമതി ചെയ്യുന്നതിൽ പ്രതിസന്ധി വന്നേക്കുമെന്നാണ് കച്ചവടക്കാരുടെ ആശങ്ക. കൊച്ചി തുറമുഖം വഴി ദുബായിലേക്കും അവിടെ നിന്ന് ഖത്തറിലേക്കുമാണ് പച്ചക്കറികൾ കൊണ്ടുപോയിരുന്നത്. എന്നാൽ ഇപ്പോൾ ഇതെല്ലാം നിലച്ച അവസ്ഥയിലാണ്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE