ശരണ്യയെ ട്രോളിയവര്‍ക്ക് ഭര്‍ത്താവിന്റെ കിടിലന്‍ മറുപടി

saranya mohan

കഴിഞ്ഞ കുറേ ദിവസങ്ങളായി ശരണ്യമോഹന്റെ പുതിയ രൂപമാണ് ട്രോളന്‍മാരുടെ വിഷയം. അമ്മയായതിന് ശേഷം അമിതമായി വണ്ണം വച്ച ശരണ്യാ മോഹന്റെ ശരീര പ്രകൃതത്തെ കളിയാക്കി വന്ന ട്രോളുകള്‍ക്കും, വീഡിയോയ്ക്കും മറുപടിയിയുമായി എത്തിയിരിക്കുകയാണ് ശരണ്യയുടെ ഭര്‍ത്താവ് അരവിന്ദ് കൃഷ്ണന്‍. ഭാരതത്തിൽ ഒരു പാട് നീറുന്ന വിഷയങ്ങൾ ഉണ്ട് . എന്തായാലും എന്റെ ഭാര്യയുടെ വണ്ണം ,ആ പറയുന്ന വിഷയങ്ങളിൽ പെട്ടതല്ല എന്നാണ് അരവിന്ദിന്റെ പോസ്റ്റില്‍ ഉള്ളത്. ഈ വണ്ണം എന്നത് വയ്കാനുള്ളതും കുറക്കാനുള്ളതും ആണ് . ഇഷ്ടപെട്ട മേഖല വേണ്ട എന്ന് വച്ച് നല്ല ഭാര്യയും പിന്നീട് നല്ല അമ്മയും ആകാൻ അവൾ കാണിച്ച മാസ്സ് ഒന്നും ഈ ട്രോള് ഉണ്ടാക്കിയവനും അത് വൈറൽ ആക്കിയ “നല്ല ” മനസുകാരും ചെയ്തിട്ടില്ല എന്നും പോസ്റ്റിലുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം

saranya mohan

NO COMMENTS