യെച്ചൂരിയ്ക്ക് നേരെ ഹിന്ദുസേനയുടെ ആക്രമണം

sitharam-yechuri

ഡൽഹിയിൽ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് നേരെ ആക്രമണം. ഹിന്ദുസേനാ പ്രവർത്തകരാണ് ആക്രമിച്ചത്. എകെജി ഭവനിലേക്ക് പ്രവർത്തകർ ഇരച്ച് കയറുകയായിരുന്നു. ആക്രമിച്ച ഹിന്ദു സേനാ പ്രവത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആക്രമത്തിൽ യെച്ചൂരി താഴെ വീണു.

യെച്ചൂരിക്ക് നേരെ ആക്രമണമുണ്ടാകുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് സുരക്ഷയും ശക്തമാക്കിയിരുന്നു. കേരളാ ഹൗസിന് ചുറ്റും ബാരിക്കേഡുകള്‍സ്ഥാപിച്ചിരുന്നു. തങ്ങള്‍ ഹിന്ദുസേനാ പ്രവര്‍ത്തകരാണെന്ന് അക്രമികള്‍ തന്നെ അവകാശപ്പെട്ടിട്ടുണ്ട്.

NO COMMENTS