മുഗൾസരായ് റെയിൽവേസ്റ്റേഷൻ ഇനി ദീനദയാൽ ഉപാദ്ധ്യായ സ്റ്റേഷൻ

Mughalsarai

ഉത്തർപ്രദേശിലെ തിരക്കേറിയ മുഗൾസരായ് റെയിൽവേസ്റ്റേഷൻ ഇനി ദീനദയാൽ ഉപാദ്ധ്യായ സ്റ്റേഷൻ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള കാബിനറ്റ് ഇതിന് അംഗീകാരം നൽകി. ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകനാണ് അന്തരിച്ച ദീനദയാൽ ഉപാദ്ധ്യായ. നിർദ്ദേശം കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന് സമർപ്പിക്കുമെന്ന് യുപി മന്ത്രി സിദ്ധാർഥ് നാഥ് സിംഗ് അറിയിച്ചു.
ഉപാധ്യായയുടെ പേരിൽ പ്രത്യേക ലോഗോ തയ്യാറാക്കാനും കാബിനറ്റ് തീരുമാനിച്ചു.

1968 ഫെബ്രുവരി 11 ന് ദീനദയാൽ ഉപാധ്യായ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടത് മുഗൾസാരായ് സ്റ്റേഷനിൽ വെച്ചായിരുന്നു. ദീനദയാലിന്റെ 100ാം ജന്മദിനം വിപുലമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായാണ് പേരുമാറ്റമെന്നാണ് വിവരം.

നേരത്തെ കഴിഞ്ഞ ഏപ്രിലിൽ ആഗ്ര എയർപോർട്ടിനെ ഉപാധ്യായ് എന്ന് സംസ്ഥാന സർക്കാർ പുനർനാമകരണം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റെയിൽവേ സ്റ്റേഷനും തങ്ങളുടെ നേതാവിന്റെ പേര് നൽകാൻ സർക്കാർ ആലോചിക്കുന്നത്.

NO COMMENTS