കുഞ്ഞിനെ വടിമുറിയുവോളം തല്ലിയും നിലത്തിട്ട് ചവിട്ടിയും അരിശം തീർക്കുന്ന ആയ

കുഞ്ഞിനെ നോക്കാൻ ആയയെ ഏൽപ്പിച്ചിട്ട് പോകുമ്പോൾ ഒന്നോർക്കുക, തിരിച്ച് വരുമ്പോൾ നിങ്ങളുടെ കുട്ടികൾ ജീവനോടെ ഉണ്ടോ എന്ന് ഉറപ്പ് പറയാനാകില്ല. കുഞ്ഞിനെ നോക്കാൻ രക്ഷാകർത്താക്കളേർപ്പെടുത്തുന്നവർ അവരെ ഉപദ്രവിക്കുന്നില്ലെന്ന് എങ്ങനെയാണ് ഉറപ്പ് വരുത്തുന്നത്. ആറുവയസ്സുള്ള കുഞ്ഞിനെ വടി മുറിയുവോളം അടിയ്ക്കുകയും നിലത്തിട്ട് ചവിട്ടുകയും ചുമരിലേക്ക് തള്ളുകയും ചെയ്ത ആയയെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Subscribe to watch more

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അൽപ്പം ഭക്ഷണം നിലത്ത് വീണതിനാണ് മരത്തടികൊണ്ടുള്ള വടി ഉപയോഗിച്ച് കുഞ്ഞിനെ സ്ത്രീ ക്രൂരമായി അടിയ്ക്കുന്നത്. അടികൊണ്ട് വേദനകൊണ്ട് പുളയുന്ന കുഞ്ഞിനെ അവർ വീണ്ടും വീണ്ടും തല്ലുന്നതും മറ്റാരോ പകർത്തിയ വീഡിയോയിലുണ്ട്. പുറത്ത് പൊതിരെ തല്ലുകൊണ്ട കുഞ്ഞ് ഓടി മാറി മറ്റൊരിടത്ത് പോയി നിൽക്കുന്നതും കുഞ്ഞിനെ വലിച്ചിട്ട് വനിത്തിട്ട് ചവിട്ടുന്നതും സ്ത്രീ തമിഴിൽ കുഞ്ഞിനെ പൊതിരെ ചീത്ത പറയുന്നതും വീഡിയോയിൽ വ്യക്തം.

women brutaly attacked girl (3)ഇന്ത്യയിലും മലേഷ്യയിലും ഇതോടെ വൈറലാണ് വീഡിയോ. വീഡിയോ പുറം ലോകമറിഞ്ഞതോടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പോലീസ് കേസെടുക്കുകയും സ്ത്രീയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Woman arrested over video of brutal beating of child

NO COMMENTS