ആറ് കോടിയുടെ ദുബായി ലോട്ടറി തേടിയെത്തിയത് മലയാളിയെ

6 crore lottery for dubai

പാലക്കുന്ന് കരിപ്പോടി സ്വദേശിയായ ദുബായ് പ്രവാസിക്ക് ആറുകോടിയുടെ ലോട്ടറി അടിച്ചു. ശ്രീരാമത്തിൽ പി.കെ.വിജയ്‌റാമിനാണ് 3.6 ദശലക്ഷം യു.എ.ഇ. ദിർഹം
സമ്മാനമായി ലഭിച്ചത്. ഇത് 6.3 കോടി ഇന്ത്യൻ രൂപയോളം വരും. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ലേനർ ലോട്ടറി നറുക്കെടുപ്പിലാണ് വിജയ്‌റാമിനെ ഭാഗ്യം
കടാക്ഷിച്ചത്.

ദുബായിലെ അൽഫുത്തൈം കരിലെൻ കമ്പനിയിൽ എൻജിനീയറാണ് വിജയ്‌റാം. 245 സീരീസിലെ 2294 നമ്പർ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഏകദേശം 20,000 രൂപയാണ് ടിക്കറ്റിന്റെ വില. പതിവായി ടിക്കറ്റ് എടുക്കാറുണ്ട്.

 

6 crore lottery for dubai

NO COMMENTS