ജമ്മുകാശ്മീരില്‍ രണ്ടിടത്ത് ഏറ്റുമുട്ടല്‍; ഒരു സൈനികന്‍ മരിച്ചു

indian-army-women

ജമ്മുകാശ്മീരിലെ നൗഗാമില്‍ സൈനികരും ഭീകരരുമായി ഉണ്ടായ ഏറ്റു മുട്ടലില്‍ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വകവരുത്തി. ആക്രമണത്തില്‍ ഒരു സൈനികന്‍ മരിച്ചു. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ഭീകരരെയാണ് സൈന്യം വധിച്ചത്. ഇവിടെ തിരച്ചില്‍ തുടരുകയാണ്.

കശ്മീരിലെ ബാരാമുള്ള ജില്ലയിലുണ്ടായ മറ്റൊരു ഏറ്റുമുട്ടലിൽ രണ്ടു സൈനികർക്കു പരിക്കേറ്റു. ബാരാമുള്ള – ഉറി സെക്ടറിൽ ഡോബ സർദാർ മേഖലയിൽ ആറോളം ഭീകരരുണ്ടെന്ന വിവരത്തെത്തുടർന്നു തിരച്ചിൽ നടത്തുകയായിരുന്നു സൈന്യം.

attack, Kashmir, trespass

NO COMMENTS