ബീഫിന് പിന്നാലെ മോമോസും നിരോധിക്കാനൊരുങ്ങി ബിജെപി

bjp moves ban momos after beef ban

രാജ്യത്ത് കശാപ്പ് നിരോധനം പുറപ്പെടുവിച്ച കോലാഹലങ്ങൾ കെട്ടടങ്ങുന്നതിന് മുന്നേ യുവാക്കളുടെ ഇഷ്ടഭക്ഷണമായ മോമോസും ബിജെപി നിരോധിക്കാനൊരുങ്ങുന്നു.

ബിജെപി നിയമ വക്താവും, ജമ്മു കാശ്മീർ ലെജിസ്ലേറ്റീവ് അംഗവും കൂടുയായ എംഎൽസി രമേശ് അറോറയാണ് നീക്കത്തിന് തുട്ടക്കമിട്ടിരിക്കുന്നത്. ജമ്മു കാശ്മീരിലാണ് നിരോധനം ഏർപ്പെടുത്താനൊരുങ്ങുന്നത്. യുവാക്കളിൽ കണ്ടുവരുന്ന മോമോസിനോടുള്ള അമിതാസക്തിയും അതുയർത്തുന്ന ആരോഗ്യഭീഷണിയും കണക്കിലെടുത്താണ് മോമോസ് നിരോധിക്കാൻ ഒരുങ്ങുന്നത്.

മോമോസിൽ ചേർക്കുന്ന അജിനമോട്ടോ എന്ന പദാർത്ഥം ആരോഗ്യത്തിന് ഹാനികരമാണെന്നും അദ്ദേഹം പറയുന്നു. മോമോസിനെ കുറിച്ച് അറോറ പറഞ്ഞതിങ്ങനെ : ‘ മോമോസ് എന്നാൽ കൊലയാളിയാണ്..ഒരു കൊലയാളിയെ സമൂഹത്തിൽ വളരുവാൻ അനുവദിച്ചുകൂട !! ‘

സംഭവം സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ചയ്ക്ക് വഴി വെച്ചിരിക്കുകയാണ്. ശക്തമായ പ്രതിഷേധമാണ് ട്വിറ്ററിൽ നടപടിക്കെതിരെ ഉയർന്നിരിക്കുന്നത്. ബിജെപി എന്നാൽ ‘ബാൻ ജനതാ പാർട്ടി’ എന്നാണോ എന്നാണ് ചിലരുടെ സംശയം. എന്നാൽ അജിനമോട്ടോ ഇന്ത്യക്കാർക്ക് മാത്രമാണോ പ്രശ്‌നമെന്നും, ചൈനക്കും അമേരിക്കക്കും പ്രശ്‌നമല്ലേയെന്നും ചിലർ ചോദിക്കുന്നു.

 

bjp moves ban momos after beef ban

NO COMMENTS