സർക്കാരിന്റെ മദ്യനയം ഇന്ന് പ്രഖ്യാപിച്ചേക്കും

0
37
govt liquor policy announce today

സർക്കാരിന്റെ മദ്യനയം ഇന്ന് പ്രഖ്യാപിച്ചേക്കും. ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ കള്ള് ലഭ്യമാക്കാൻ ധാരണയായി. നിയമ തടസ്സമില്ലാതെ ത്രീ സ്റ്റാർ ഫോർ സ്റ്റാർ ഹെട്ടലുകൾ തുറന്നേക്കും. ഒപ്പം ടൂറിസം മേഖലയ്ക്ക് പ്രത്യേക പരിഗണന ഉണ്ടായേക്കും.

ത്രീ സ്റ്റാറിന് താഴെയുള്ള ബാറുകൾക്ക് ബിയർ ആന്റ് വൈൻ ലൈസൻസ് നൽകും. നിയമ സാധുത നോക്കിയാണ് ലൈസൻസ് നൽകുക. പാതയോരത്തെ ബാറുകളുടെ കാര്യത്തിൽ തീരുമാനം പിന്നീട് മാത്രമേ ഉണ്ടാവുകയുള്ളു. സുപ്രീം കോടതി വിധിക്ക് ശേഷം മാത്രം ഇക്കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളു.

വൈകീട്ട് 5 നാണ് എൽഡിഎഫ് കൺവീനറുടെ വാർത്താ സമ്മേളനം.

 

 

 

govt liquor policy announce today

NO COMMENTS