വെടിവെപ്പ്​ പൊലീസ്​ നടത്തിയതു തന്നെയെന്ന്​ മധ്യപ്രദേശ്​ ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിങ്

farmers
മധ്യപ്രദേശിലെ മന്ദ്​സോറിൽ നടന്ന പ്രക്ഷോഭങ്ങൾക്കി​െട ഉണ്ടായ വെടിവെപ്പ്​ പൊലീസ്​ നടത്തിയതു തന്നെയെന്ന്​ മധ്യപ്രദേശ്​ ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിങ് സമ്മതിച്ചു. പൊലീസ്​ വെടിവെപ്പല്ല മരണകാരണമെന്നായിരുന്നു സർക്കാറി​​​ന്റെ നിലപാട്.
 സംഭവത്തിൽ ജില്ലാ കലക്​ടറേയും പൊലീസ്​ സുപ്രണ്ടിനേയും ഇപ്പോള്‍ സര്‍ക്കാര്‍ സ്​ഥലം മാറ്റി.
അതേസമയം, വെടിവെപ്പിൽ ​കൊല്ലപ്പെട്ട കർഷകരുടെ ബന്ധുക്കളെ  രാഹുൽ ഗാന്ധി സന്ദർശിച്ചു.  വിമാനത്താവളത്തിലെത്തിയ രാഹുൽ റോഡുമാർഗം ഇവിടെയെത്തിയത്.

കാർഷിക ഉത്​പന്നങ്ങൾ താങ്ങുവില നിശ്​ചയിക്കണമെന്നും കാർഷിക വായ്​പ എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ടാണ്​ സമരം നടക്കുന്നത്​.സമരക്കാർക്കിടയിലേക്ക്​ നടന്ന പോലീസ്​ വെടി​െവപ്പിൽ അഞ്ചു പേരാണ്​ കൊല്ലപ്പെട്ടത്​.

gun fire, farmers, mp

NO COMMENTS