പുതിയ മദ്യ നയം പ്രഖ്യാപിച്ചു

മദ്യനയം സംബന്ധിച്ച എൽ ഡിഎഫ്  നിർദ്ദേശം കേരളം മന്ത്രി സഭ അംഗീകരിച്ചു. പുതിയ നയം അനുസരിച്ച് ത്രീ സ്റ്റാർ പദവിക്കു മുകളിലുള്ള ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.

ഇടതുപക്ഷ സർക്കാർ പ്രഖ്യാപിച്ച പുതിയ മദ്യ നയത്തിന്റെ പ്രസക്ത ഭാഗങ്ങൾ 
 • ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ കള്ളുവിൽപ്പന
 • ബീയർ, വൈൻ പാർലറുകൾക്ക് കൂടുതൽ  ലൈസൻസ്
 • ത്രീസ്റ്റാർ പദവിക്ക് മുകളിലുള്ള ബാറുകൾക്ക്  ലൈസൻസ് അനുവദിക്കും
 • ത്രീസ്റ്റാറിനും അതിനു മുകളിലുമുള്ള സ്റ്റാർ ഹോട്ടലുകൾക്ക് ശുദ്ധമായ കള്ളു വിതരണത്തിനു സൗകര്യം‍
 • മദ്യനിരോധനം പൂർണമായി നടപ്പാക്കാൻ കഴിയില്ല
 • ബാറുകളുടെ പ്രവർത്തനം  രാവിലെ 11 മുതൽ രാത്രി 11 വരെ
 • മദ്യം ലഭിക്കാനുള്ള പ്രായപരിധി 23 വയസ്സ്
 • കള്ളു ഷാപ്പുകളുടെ വിൽപന മൂന്നു വർഷത്തിൽ ഒരിക്കൽ
 • ചെത്തുതൊഴിലാളികളുടെ തൊഴിൽ സംരക്ഷണത്തിനു ടോഡി ബോർഡ് രൂപീകരിക്കും
 • കള്ളുഷാപ്പു ലേലത്തിനു തൊഴിലാളി സഹകരണ സംഘങ്ങൾക്കു  മുൻഗണന
 • അബ്കാരി ചട്ടങ്ങളിൽ ഉചിതമായ  മാറ്റം വരുത്തും
 • പ്രധാന പാതയോരങ്ങളിലെ മദ്യശാലകളെപ്പറ്റിയുള്ള സുപ്രീം കോടതി ഉത്തര‍വ് പാലിക്കും
 • വിമാനത്താവളത്തിൽ രാജ്യാന്തര, ആഭ്യന്തര ലോഞ്ചുകളിൽ വിദേശമദ്യം ലഭ്യമാക്കും

 

NO COMMENTS