അമ്മയോടൊപ്പം കുളിക്കാനെത്തിയ പിഞ്ച് കുഞ്ഞിന് തെരുവുനായയുടെ കടിയേറ്റു

stray dog attacked child

അമ്മയോടൊപ്പം കുളിക്കാനെത്തിയ മൂന്നരയും നാലരയും വയസ്സുള്ള സഹോദരങ്ങൾക്ക് തെരുവുനായയുടെ കടിയേറ്റു. ചെർപ്പുളശ്ശേരി കച്ചേരിക്കുന്ന് മാണ്ടക്കരി മനവഴിക്കുന്നിലെ കുളക്കരയിൽ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. കുളങ്ങരത്തട്ടിൽ ഷെരീഫയുടെ മക്കളായ മുഹമ്മദ് യാസിൻ (നാലരവയസ്സ്), അനുജൻ സുബ്ഹാൻ (മൂന്നര വയസ്സ്) എന്നിവരെയാണ് തെരുവുനായ കടിച്ചുകീറിയത്.

കവിളിലും ചെവിക്കുമാണ് കടിയേറ്റത്. ചെർപ്പുളശ്ശേരി സാമൂഹിക
ആരോഗ്യകേന്ദ്രത്തിലെ പ്രഥമചികിത്സയ്ക്കുശേഷം ഇരുവരെയും തൃശ്ശൂർ മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു. രോഷാകുലരായ നാട്ടുകാർ തെരുവുനായയെ തല്ലിക്കൊന്നു.

stray dog attacked child

NO COMMENTS