”മദ്യ നിരോധനത്തെപ്പറ്റി ബിഷപുമാർ പറയുന്നത് ആത്മാർഥമായി; സംശയം തോന്നേണ്ടതില്ല”

പുതിയ മദ്യ നയം രൂപീകരിക്കുമ്പോൾ മദ്യത്തിനെ പാടെ എതിർക്കുന്നവരുടെ മനസ്സിനെ മാനിക്കുന്നുവെന്നും അതെ സമയം സമ്പൂർണ്ണ മദ്യ നയം പ്രായോഗികമല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് മദ്യനയം മൂലം ലഹരി ഉപയോഗം കൂടി. യുഡിഎഫിന്റെ മദ്യനയം മൂലം കേരളത്തിന് ടൂറിസം വരുമാനത്തിൽ വലിയനഷ്ടം ആണുണ്ടായത്. യുഡിഎഫിന്റെ മദ്യനയം സമ്പൂർണ പരാജയം ആയിരുന്നു. ഇക്കാലയളവിൽ ബാറുകൾ അടച്ചിട്ടതുമൂലം 40,000 തൊഴിലാളികൾ ദുരിതത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിഷപുമാർ മദ്യ നിരോധനത്തെപ്പറ്റി പറയുന്നത് ആത്മാർഥമായി തന്നെയാണ് ; അതിൽ സംശയം തോന്നേണ്ടതില്ല. എന്നാൽ സമ്പൂർണ്ണ നിരോധനം ഇപ്പോഴത്തെ സാഹചര്യത്തിൽ ആലോചിക്കാനാകില്ല എന്നും പിണറായി പറഞ്ഞു.

total prohibition is not practical

NO COMMENTS