Advertisement

മദ്യ നിരോധനം ലോകത്തെവിടെയും വിജയമായിട്ടില്ല : വൈക്കം വിശ്വൻ

June 8, 2017
Google News 1 minute Read
vaikom viswan press conference regarding liquor ban

മദ്യ നയം സംബന്ധിച്ച് എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ നടത്തുന്ന വാർത്താ സമ്മേളനം ആരംഭിച്ചു. മദ്യ നിരോധനം പൂർണ്ണമായി നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നും മദ്യ നിരോധനം ലോകത്തെവിടെയും വിജയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉദയഭാനുവിന്റെ റിപ്പോർട്ടും മദ്യ നിരോധനത്തെ അനുകൂലിച്ചിട്ടില്ല. കള്ള് വ്യവസായത്തെ സംരക്ഷണത്തിനും, വ്യാജ മദ്യം വിൽക്കുന്നത് തടയുന്നതും ലക്ഷ്യമിട്ടായിരിക്കണം പുതിയ മദ്യനയം.

അതുകൊണ്ട് തന്നെ കള്ള് ഷാപ്പിലൂടെ ശുദ്ധമായ കള്ള് മാത്രമേ ലഭിക്കുവെന്ന് ഉറപ്പ് വരുത്തണം. ഒപ്പം സുപ്രീം കോടതി വിധ പ്രകാരം അടച്ചു പൂട്ടിയ ബാറുകളിലെ തൊഴിലാളികൾക്ക് തൊഴിൽ സംരക്ഷം ഉറപ്പ് വരുത്തണമെന്നും പത്ര സമ്മേളനത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

 

vaikom viswan press conference regarding liquor ban

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here