ബ്രിട്ടണ്‍ തെരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനകള്‍ ലേബര്‍പാര്‍ട്ടിയ്ക്കൊപ്പം

Britain

​ബ്രിട്ടണ്‍ പാ​ർ​ല​മന്‍റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആദ്യ ഫല സൂചനകൾ ലേബർ പാർട്ടിക്ക് അനുകൂലം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 252 സീറ്റിൽ 122 സീറ്റും ലേ​ബ​ർ പാ​ർ​ട്ടി​ നേടി. ഭരണകക്ഷിയായ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ് ന​യി​ക്കു​ന്ന ക​ൺ​സ​ർ​വേ​റ്റി​വ് പാ​ർ​ട്ടിക്ക് 100 സീറ്റേ ലഭിച്ചുള്ളു. സ്കോട്ടീഷ് നാഷണൽ പാർട്ടി 13 സീറ്റും ലിബറൽ ഡെമോക്രാറ്റുകൾ മൂന്നു സീറ്റും നേടിയിട്ടുണ്ട്.

650 അം​ഗ പാ​ർ​ല​മെ​ൻ​റി​ൽ കേ​വ​ല​ഭൂ​രി​പ​ക്ഷം തി​ക​ക്കാ​ൻ 326 സീ​റ്റു​ക​ൾ വേ​ണം. 15 ല​ക്ഷം ഇ​ന്ത്യ​ൻ വം​ശ​ജ​രു​ൾ​പ്പെ​ടെ നാ​ലു കോ​ടി 69 ല​ക്ഷം വോ​ട്ട​ർ​മാ​രാ​ണ്​ വി​ധി നി​ർ​ണ​യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്. 56 ഇന്ത്യൻ വംശജരുൾപ്പെടെ 3,300 സ്​ഥാനാർഥികളാണ്​ ഇക്കുറി മത്സരരംഗത്തുള്ളത്​.

Britain election labour party, Britain election,britain election,

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews