തെരേസ മേയ്ക്ക് തിരിച്ചടി; രാജിവയ്ക്കണമെന്ന് ജെറെമി കോർബീൻ

theresa may

ബ്രിട്ടീഷ് പാർലമെന്റിൽ കേവലഭൂരിപക്ഷമില്ലാതെ കൺസർവേറ്റീവ് പാർട്ടി. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നിലവിലെ പ്രധാനമന്ത്രി തെരേസാ മേയുടെ കൺസർവേറ്റീവ് പാർട്ടിയ്‌ക്കോ ജെറെമി കോർബിന്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടിയ്‌ക്കോ വ്യക്തമായ ഭൂരിപക്ഷം നേടാനായില്ല. ഇതോടെ ബ്രിട്ടണിൽ തൂക്കുമന്ത്രിസഭ നിലവിൽ വരുമെന്ന് ഉറപ്പായി. ഇതോടെ തെരേസാ മേ രാജിവയ്ക്കണമെന്ന ആവശ്യവുമായി ജെറെമി കോർബീൻ രംഗത്തെത്തി.

britain electionകൺസർവേറ്റീവ് പാർട്ടിയ്ക്ക് 313 സീറ്റും ലേബർ പാർട്ടിയ്ക്ക് 260 സീറ്റുമാണ് നേടാനായത്. ഭരണം തുടരാൻ കൺസർവേറ്റീവ് പാർട്ടി ആകെ 650 സീറ്റുകളിൽ 326 സീറ്റുകൾ നേടണം. എന്നാൽ ഇതിന് സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.

NO COMMENTS