ഇവർ മനുഷ്യരോ; സ്വർണ്ണം കിട്ടാൻ മകളെ ബലി നൽകി, മൃതശരീരത്തെ ബലാത്സംഗം ചെയ്തു

exorsist crime

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഉത്തർപ്രദേശിൽ മകളെ ബലി നൽകി. മകളെ ബലി നൽകിയാൽ അഞ്ച് കിലോ സ്വർണ്ണം ലഭിക്കുമെന്ന് മന്ത്രവാദി പറഞ്ഞതോടെയാണ ്‌സ്വന്തം മകളെ ബലി നൽകാൻ കുടുംബം തയ്യാറായാത്. ഉത്തർപ്രദേശിലെ കനൗജിലാണ് സംഭവം. 15 വയസ്സുള്ള പെൺകുട്ടിയെ ആണ് ബലി നൽകിയത്.

ബലി നൽകിയതിന് ശേഷം പെൺകുട്ടിയുടെ മൃതശരീരത്തെ ബലാത്സംഗത്തിന് ഇരയാക്കിയതായും റിപ്പോർട്ട്. ജ്വല്ലറി ഉടമയായ മഹാവീർ പ്രസാദ്, പുഷ്പ എന്നിവരുടെ മകളോടാണ് ഈ ക്രൂരത.

സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട കുടുംബത്തോടൊപ്പം ചേർന്ന് മകളെ ബലി നൽകാൻ പ്രേരിപ്പിച്ചത് കൃഷ്ണ ശർമ്മ എന്ന് മന്ത്രവാദിയാണ്. ഇയാൾ മഹാവീർ പ്രസാദിന്റെ ഡ്രൈവറായും ജോലി ചെയ്തിരുന്നു. മകളെ ബലി നൽകിയാൽ മണിക്കൂറുകൾക്കകം സ്വർണ്ണം ലഭിക്കുമെന്നാണ് ഇയാൾ മഹാവീറിനെ വിശ്വസിപ്പിച്ചത്.

ചൊവ്വാഴ്ച രാത്രി അർധ അബോധാവസ്ഥയിലുളള പെൺകുട്ടിയെ പൂജ ചെയ്യുന്ന സ്ഥലത്തെത്തിച്ച് പൂർണ്ണ നഗ്നയാക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആതാമപിതാക്കൾക്ക് മുമ്പിൽവച്ചുതന്നെ ഇയാൾ പെൺകുട്ടിയുടെ മൃതശരീരത്തെ ബലാത്സംഗം ചെയ്തു. കുട്ടിയെ കഴുത്ത് മുറിച്ചെടുത്ത് രക്തം കുലദൈവത്തിന് സമർപ്പിക്കുകയും ചെയ്തു.

എന്നാൽ പൂജയ്ക്ക് ശേഷവും സ്വർണ്ണം ലഭിക്കാത്തതിനെ തുടർന്ന് തന്റെ മകളെ കൃഷ്ണ ശർമ്മ തട്ടിക്കൊണ്ടുപോയതായി പോലീസിൽ പരാതി നൽകി. പരാതിയിൽ ശർമ്മയെ അറസ്റ്റ് ചെയ്തതോടെയാണ് നരബലി പുറംലോകമറിഞ്ഞത്. മൂവർക്തകുമെതിരെ നരബലിയ്ക്ക് പോലീസ് കേസെടുത്തു.

 

Crime | UP |

NO COMMENTS