കോഴിക്കോട് ഹർത്താൽ പരമ്പര; ഇന്ന് സിപിഎം, നാളെ ബിജെപി

hartal

സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബെറിഞ്ഞതിൽ പ്രതിഷേധിച്ച് ഇന്ന് സിപിഎം പ്രഖ്യാപിച്ച ഹർത്താലാണ് ജില്ലയിൽ. പെട്ടന്ന് പ്രഖ്യാപിച്ച ഹർത്താലിൽ ജനങ്ങൾ വലയുകയാണ്. ഇതിന് പിന്നാലെ നാളെ ഹർത്താൽ പ്രഖ്യാപിച്ച് ബിജെപിയും രംഗത്തെത്തി. ഇന്നത്തെ ഹർത്താലിനിടയിൽ ജില്ലയിലെ ബിജെപി ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് നാളെ ബിജെപി ഹർത്താൽ.

സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ നടന്ന പ്രതിഷേധത്തിൽ ബിജെപി ആർഎസ്എസ് ഓഫീസുകൾക്ക് നേരെ കല്ലേറുണ്ടായി. ഇതിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ബിജെപിയും ഇന്ന് ഹർത്താൽ നടത്തുന്നുണ്ട്. ഇതിന് പുറമെയാണ് നാളെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

NO COMMENTS