എൽഡിഎഫ് മദ്യനയത്തെ പിന്തുണച്ച് ഐഎൻടിയുസിയും ഷിബു ബേബി ജോണും

bar

എൽഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയത്തെ പിന്തുണച്ച് ഐഎൻടിയുസിയും. സർക്കാർ നയത്തിന് ഐഎൻടിയുസിയുടെ പൂർണ പിന്തുണയെന്ന് സംസ്ഥാന പ്രസിഡൻറ് ആർ ചന്ദ്രശേഖരൻ. സമ്പൂർണ മദ്യ നിരോധനം അപ്രായോഗികമാണ്. ഇത് എന്നേ തെളിഞ്ഞു കഴിഞ്ഞ കാര്യമാണ്.  മദ്യവർജനമാണ് കോൺഗ്രസ് നയം. ദൗർഭാഗ്യവശാൽ കേരളത്തിൽ ഒരു ഘട്ടത്തിൽ പാർട്ടി ഈ നയം വിട്ടുവെന്നും ആർ ചന്ദ്രശേഖരൻ പറഞ്ഞു.

പുതിയ മദ്യനയം സ്വാഗതം ചെയ്ത് മുൻമന്ത്രിയും യുഡിഎഫ് നേതാവുമായ ഷിബു ബേബി ജോണും രംഗത്തെത്തി. യുഡിഫിന്റെ മദ്യനയം അപക്വമായിരുന്നുവെന്നും ഷിബു ബേബി ജോൺ.

എൽഡിഎഫിന്റെ മദ്യനയം മദ്യ നിരോധനമല്ലെന്നും മദ്യ വർജ്ജനമാണെന്നും വ്യക്തമാക്കിയ സർക്കാർ കഴിഞ്ഞ ദിവസം പുതിയ നയം പ്രഖ്യാപിച്ചതിനെ തുടർന്ന് യുഡിഎഫിൽനിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നതിനിടയിലാണ് പിന്തുണച്ച് ഷിബു ബേബി ജോണും ഐഎൻടിയുസിയും രംഗത്തെത്തിയിരിക്കുന്നത്.

NO COMMENTS