അമിത് ഷാ വന്നതിന് ശേഷം സംസ്ഥാനത്ത് ആക്രമണങ്ങൾ കൂടി: കോടിയേരി

kodiyeri kodiyeri malappuram ldf candidate to be declared tomorrow kodiyeri press meet at kannur

അമിത് ഷാ വന്നതിന് ശേഷം സംസ്ഥാനത്ത് ആക്രമണങ്ങൾ കൂടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോഴിക്കോട് സിപിഎം ജില്ല ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ബിജെപിയും ആർഎസ്എസുമാണെന്നും കോടിയേരി.

ഫസൽ വധക്കേസിൽ കൂടുതൾ അന്വേഷണം നടത്താൻ കോടതി ഉത്തരവിടുകയാണ് വേണ്ടത്. പ്രതികളെന്ന പേരിൽ മൂന്ന് വർഷം ജയിലിൽ കിടന്ന സിപിഎം പ്രവർത്തകർക്ക് ജോലി ചെയ്ത് ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുകയായിരുന്നു. അവർ ചെയ്യുന്നത് മറ്റുള്ളവരുടെ മേൽ കെട്ടിവയ്ക്കുകയാണ് ബിജെപിയും ആർഎസ്എസും ചെയ്യുന്നതെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

NO COMMENTS